ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ബദല്‍ മാര്‍ഗങ്ങളിലേയ്ക്ക് കടന്ന് കേന്ദ്രം. ഡീസലും പെട്രോളും പിന്നിട്ട് വൈദ്യുതിയിലും സൗരോർജത്തിലും പ്രകൃതിവാതകത്തിലും വാഹനങ്ങളോടുന്ന സമയത്ത് പരിസ്ഥിതി സൗഹൃദ ‘ഗ്രീൻ എനർജി’യാണു ലോകത്തിനു താല്പര്യം. എന്നാൽ ഇന്ത്യ പുല്ലിലോടുന്ന കാർഅവതരിപ്പിക്കാനൊരുങ്ങുകയാണ്.
‘പുല്ലിലും’ കാറോടുന്ന കാലം വരുന്നതായാണു റിപ്പോർട്ടുകൾ. മോദി സർക്കാർ ഈ മേഖലയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റെക്കോർഡ് ഉയരത്തിലാണ് രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും. ഇതിനു പ്രതിവിധിയായി ഇന്ത്യ പുതുതായി കണ്ടുവച്ചിരിക്കുന്നത് മുളയാണ്. ‘മുള ഇന്ധനം’ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരീക്ഷണാർഥമാണ് തുടങ്ങുന്നത്. ക്രമേണ ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കും.
read also: ഇന്ധന വിലയില്‍ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിൽ അസം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനി നുമലീഗഡ് റിഫൈനറി ലിമിറ്റഡും (Numaligarh Refinery) ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും (Chempolis Oy) ഒപ്പുവച്ചു. ആദ്യപടി അസമിൽ ധാരാളമുള്ള മുള സംസ്കരിച്ചു പ്രതിവർഷം 60 കോടി ലീറ്റർ എഥനോൾ ഉൽപാദിപ്പിക്കുകയാണ്. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. ഇന്ത്യ ആകെ ഉൽപാദിപ്പിക്കുന്ന മുളയുടെ മൂന്നിൽ രണ്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്.
Post Your Comments