Latest NewsIndiaNewsSports

കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച അഫ്രീദിയ്ക്ക് മറുപടിയുമായി ഗംഭീർ

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമർശിച്ച പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. പതിവുപോലെ നോ ബോളില്‍ വിക്കറ്റ് ആഘോഷിക്കുകയാണ് അഫ്രീദിയെന്നായിരുന്നു ഗംഭീറിന്റെ മറുപടി. നമ്മുടെ കശ്മീരിനെക്കുറിച്ചും ഐക്യരാഷ്ട്രസഭയെക്കുറിച്ചും അഫ്രീദി പറഞ്ഞതില്‍ പ്രതികരണത്തിനായി മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. അവരോട് എന്താണ് പറയുക? അഫ്രീദിയുടെ കൈയിലുള്ള നിഘണ്ടുവില്‍ യു.എന്‍ എന്ന് പറഞ്ഞാല്‍ അണ്ടര്‍ നയന്റീന്‍ എന്നാണ്. അഫ്രീദി ആ യു.എന്നിനെക്കുറിച്ചാകും പറഞ്ഞിട്ടുണ്ടാകുക. മാധ്യമങ്ങള്‍ക്ക് ശാന്തരാകാമെന്നും ഗംഭീർ വ്യക്തമാക്കി.

Read Also: മഴയ്‌ക്കൊപ്പം ഭൂമിയിലേയ്ക്ക് പതിച്ചത് 30 കിലോ വരുന്ന കൂറ്റന്‍ മഞ്ഞ് കട്ടകള്‍ : സംസ്ഥാനത്തെ ഈ പ്രതിഭാസത്തിനു പിന്നില്‍

‘ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button