പാലാ: പോലീസിനെപ്പോലും അമ്പരപ്പിച്ച് യുവാവിന്റെ കള്ളനോട്ട് നിര്‍മാണം. രണ്ടായിരത്തിന്‍റെ കള്ളനോട്ടുകള്‍ നിര്‍മിച്ച് ബാങ്കിന്‍റെ സിഡിഎമ്മുകളില്‍ നിക്ഷേപിച്ച അരുണ്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ബ്ലേഡുകാരുടെ കടം വീട്ടാനായി സിഡിഎമ്മുകളില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേയ്ക്ക് പണം ഇടുകയും പിന്നീട് ഇത് ബ്ലേഡുകാരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
Read Also: കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ യുവതിഅറസ്റ്റിൽ
കഴിഞ്ഞ ദിവസം പാലായിലെ സിഡിഎമ്മിൽ പണം നിക്ഷേപിച്ചതോടെയാണ് ഇയാൾ പിടിയിലായത്. കളളനോട്ടെന്ന് മനസിലായതോടെ ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നൽകുകയും അന്നേദിവസം പതിനായിരം രൂപ നിക്ഷേപിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും അരുണിനെ പിടികൂടുകയുമായിരുന്നു. ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ നോട്ടുവച്ച് ഒരുവശം കോപ്പി എടുത്തശേഷം അല്‍പം പോലും മാറാതെ മറുപുറവും കോപ്പി എടുക്കുകയുമായിരുന്നു ഇയാളുടെ രീതി. തൊടുപുഴയിലും കള്ളനോട്ട് നിര്‍മാണത്തിന് ഇയാള്‍ക്കെതിരെ കേസുണ്ട്.
Post Your Comments