KeralaCinemaLatest NewsNews

വലിയൊരു സുനാമിയില്‍ പെട്ട മൂന്ന് മാസം കൊണ്ട് ഉണ്ടായ ലുക്ക്, ദിലീപിന്റെ തീപ്പൊരി പ്രസംഗം

ദിലീപ് ആരാധകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായി മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ദിലീപ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപ് ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്.

ചടങ്ങിലെ ദിലീപിന്റെ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ അഞ്ച് ലുക്കിലാണ് താന്‍ എത്തുന്നത്. അതില്‍ മെയിന്‍ മൂന്ന് ലുക്കാണ്. ഒന്ന് പ്രായം ചെന്നതും പാട്ടില്‍ വരുന്ന ലുക്കും പിന്നെ ഉള്ളത് ഏത് ലുക്ക് വേണം എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് വലിയൊരു സുനാമിയില്‍ താന്‍ പെടുന്നത്. ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ലുക്കെന്നും ദിലീപ് പറഞ്ഞു.

രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീര്‍ത്തത് രതീഷിന്റെ ക്ഷമ തന്നെയാണ്. ഈ സിനിമ സംഭവിച്ചത് നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണ്. ഒരു പാട് പടങ്ങള്‍ മാറ്റിവച്ചാണ് അദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാന്‍ സാധിക്കില്ലെന്നും തന്നെ എപ്പോഴും നില നിര്‍ത്തിയത് പ്രേക്ഷകരാണെന്നും അവരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ദിലീപ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button