Latest NewsNewsIndia

ഈസ്റ്റര്‍ ഘോഷയാത്രയില്‍ സ്ത്രീകള്‍ക്കു നേരെ കയ്യേറ്റം : നിര്‍ബന്ധമായി സിന്ദൂരം തൊടുവിച്ചു

ഹൈദരാബാദ്: ഈസ്റ്റര്‍ ദിനാഘോഷത്തില്‍ അലങ്കോലമുണ്ടാക്കുകയും സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും നിര്‍ബ്ബന്ധിതമായി നെറ്റിയില്‍ തിലകം അണിയിക്കുകയും ചെയ്ത വര്‍ഗ്ഗീയ വാദികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സമൂഹം രംഗത്ത്. സാമൂഹ്യവിരുദ്ധരുടെ നടപടിയെ അപലപിച്ചും വിമര്‍ശിച്ചും തിങ്കളാഴ്ച കുക്കാട്പള്ളിയില്‍ അവര്‍ നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു.

അക്രമികളെ കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈസ്റ്റര്‍ ഘോഷയാത്രയില്‍ പ്രശ്നം ഉണ്ടാക്കിയവര്‍ക്കെതിരേ സ്ത്രീത്വത്തിന് എതിരേയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റം ആരോപിച്ചാണ് കേസെടുത്തു. മറുവശത്ത് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യാനികള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച കുകട്പള്ളിയിലെ മെട്രോമാര്‍ട്ടിന് പുറകില്‍ ദയാറാം ബസ്തിയില്‍ ക്രിസ്ത്യാനികള്‍ നടത്തിയ ഈസ്റ്റര്‍ ആഘോഷത്തില്‍ ഒരു കൂട്ടം യുവാക്കള്‍ എത്തിയാണ് പ്രശ്നം ഉണ്ടാക്കിയത്.

ആഘോഷത്തിനിടയിലേക്ക് കയറിയ യുവാക്കള്‍ ജാഥ നടത്താനുള്ള പോലീസ് പെര്‍മിഷന്‍ കീറിക്കളയുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തു. അവരെ ശാരീരികമായി കയ്യേറ്റം നടത്തുകയും തിരുനെറ്റിയില്‍ നിര്‍ബ്ബന്ധിതമായി സിന്ദൂര തിലകം അണിയിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വിവിധ ക്രിസ്ത്യന്‍ സംഘടനകളിലെ 200 ഓളം പേര്‍ സമരവുമായി രംഗത്ത് വരികയും അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകരുതെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button