
കാലിഫോര്‍ണിയ: മാലിന്യ കുഴിയില്‍ വീണ കൗമാരക്കാരനെ രക്ഷപ്പെടുത്തി. കാലിഫോര്‍ണിയക്കാരനായ ജെസ്സി ഹെര്‍ണാണ്ടസ് എന്ന 13 കാരനെയാണ് രക്ഷപെടുത്തിയത്. 12 മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാൾ പുറത്തെത്തിയത്. . ലോസ് ഏഞ്ചല്‍സിലാണ് സംഭവം നടന്നത്.
read also: മാലിന്യകുഴിയിലെ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീണ യുവാവിന് രക്ഷകരായി ദുബായ് പൊലീസ്
ഹെര്‍ണാണ്ടസ് ഗ്രിഫിത്ത് പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു മാലിന്യ കഴിയില്‍ വീണത്. ഉടന്‍ തന്നെ മറ്റു കുട്ടികള്‍ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
ജെസ്സി ഹെര്‍ണാണ്ടസിന്റെ മനക്കരുത്ത് കൊണ്ടാണ് രക്ഷപെട്ടത് എന്നാണ് ലോസ് ആംജല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നത്.ജെസ്സി ജീവനോടെ രക്ഷപെട്ടത് അത്ഭുതം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments