ലുധിയാനയിലെ വാക്സ് മ്യൂസിയമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിന് സമാനമായാണ് ഇന്ത്യയില്‍ ഡല്‍ഹിയിലും ലുധിയാനയിലും വാക്സ് മ്യൂസിയും സ്ഥാപിച്ചത്.
Read Also: ഈ പാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു ; കാരണമിങ്ങനെ
ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയും ശാസ്ത്രപ്രതിഭയുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം, പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരുടെ പ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലുധിയാനയിലെ മ്യൂസിയത്തിലെ പ്രതിമകൾക്ക് ഇവരുമായി യാതൊരു സാദൃശ്യവും ഇല്ല എന്നതാണ്. മെക്കിള്‍ ജാക്സന്റെ പ്രതിമ കണ്ട ചിലര്‍ ഇത് മംഗൾ പാണ്ഡേയുടെ പ്രതിമയാണോ എന്നാണ് ചിലരുടെ സംശയം. ഇത്തരത്തിൽ ഓരോ പ്രതിമകളെയും സാമൂഹിക മാധ്യമത്തിലൂടെ ആളുകൾ വിമർശിക്കുന്നുണ്ട്.
Post Your Comments