തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഞായറാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12 വരെയാണ്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക.
പാല്, പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, ഓട്ടോ, ടാക്സി എന്നിവ നിരത്തിലിറങ്ങില്ല. ബിഎംഎസ് പങ്കെടുക്കുന്നില്ല. ബാങ്ക്- ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.
പണിമുടക്കിയ തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് മാര്‍ച്ച്.
Post Your Comments