മസ്ക്കറ്റ് ; ഒമാനിൽ സ്വകാര്യ ഇൻഷുറന്‍സ് മേഖലയും സ്വദേശവത്കരിക്കുന്നു. മാനവ വിഭവ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം. 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം പൂര്‍ത്തിയാക്കേണ്ടത്.
2018 അവസാനത്തോടെ സ്വകാര്യ ഇൻഷുറന്‍സ് മേഖലയില്‍ 70 ശതമാനവും 2019 – 2020 പൂര്‍ത്തിയാകുമ്പോഴേക്ക് 75 ശതമാനവും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയിരിക്കണം.
ഉന്നത തസ്തികകളില്‍ 2018ല്‍ 40 ശതമാനവും 2019ല്‍ 45 ശതമാനവും 2020ല്‍ 50 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പിലാക്കും.
മിഡില്‍ ലവല്‍ തസ്തികകളില്‍ 2018 സ്വദേശിവത്കരണം 65 ശതമാനവും 2019 – 2020 വര്‍ഷങ്ങളില്‍ 75 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പിലാക്കുക.
also read ;കുവൈറ്റില്‍ ബസ് അപകടത്തിൽപെട്ട് രണ്ടു മലയാളികൾ ഉൾപ്പടെ 18 പേർ മരിച്ചു
Post Your Comments