Latest NewsKeralaNewsIndia

നോക്കുകൂലി തർക്കം: സുധീറിന് പണം തിരികെ നൽകും; തൊഴിലാളികളെ യൂണിയൻ പുറത്താക്കി

തിരുവനന്തപുരം: സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുമെന്നും സി.ഐ.ടി.യു ജില്ലാ കമ്മറ്റി അറിയിച്ചു. നോക്കുകൂലിയുടെ പേരിൽ 25,000 രൂപയാണ് തൊഴിലാളികൾ വാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 തൊഴിലാളികൾക്കെതിരെ യൂണിയൻ നടപടിയെടുത്തു. ഐ.എന്‍.ടി.യു.സിയില്‍ അംഗങ്ങളായ 7 പേരെയും പുറത്താക്കി.

also read:നടന്‍ സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങിയതായി ആരോപണം2018

തിരുവനന്തപുരം ചാക്കയിൽ സുധീർ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ ഗ്രാനൈറ്റ് ഇറക്കുന്നതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്.ലോഡ് എത്തിയപ്പോള്‍ തൊഴിലാളികള്‍ ഒരുലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായി കരാറുകാരന്‍ പറയുന്നു.പിന്നീട് 25,000 രൂപ നല്‍കിയെങ്കിലും ലോഡ് ഇറക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഗ്രാനൈറ്റ് വാങ്ങിയ സ്ഥാപനത്തിന് 16000 രൂപ അധിക തുക നൽകിയതോടെയാണ്‌ ലോഡ് ഇറക്കാനായത്. തെറ്റ് പറ്റിപ്പോയെന്ന് തൊഴിലാളികള്‍ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button