കൊച്ചി :മെട്രോ യാത്രക്കാര്‍ക്ക് യാത്ര നിരക്കില്‍ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവും നടപ്പിലാക്കുന്നു.വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്.
ടൂറിസ്റ്റുകള്‍ക്കു കുറഞ്ഞ നിരക്കില്‍ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്ര കാര്‍ഡുകള്‍ അവതരിപ്പിക്കാനാണ് തീരുമാനം. കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കില്‍ മെട്രോയില്‍ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാര്‍ഡുകള്‍ ലഭ്യമാക്കും.
Post Your Comments