ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അദ്ദേഹം നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയലക്ഷ്യ നടപടി സുപ്രീംകോടതിയുടെ സ്‌റ്റേ ചെയ്തത്. കോടതിയലക്ഷ്യ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കും.
ജേക്കബ് തോമസ് കോടതിയില്‍ ഹാജരാകുന്നതിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. അടുത്ത തിങ്കളാഴ്ച ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷ നല്‍കിയത്.
also read:ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്; അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി
കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായത്. താന്‍ ഹൈക്കോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ചില വസ്തുതകള്‍ വിജിലന്‍സ് കമീഷനെ അറിയിക്കുകയാണ് ചെയ്തതെന്നും ആണ് ജേക്കബ് തോമസ് ഹൈക്കോടതി നടപടിക്കെതിരായ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. തന്‍റെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈക്കോടതി നടപടികള്‍ റദ്ദാക്കണമെന്നുമാണ് ജേക്കബ് തോമസ് ഹർജിയിൽ ആവശ്യപ്പെട്ടത്.
Post Your Comments