മൂന്നാര്‍: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 8.45 ന് ഇടുക്കി അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്ബുപാലത്തിന് സമീപമുണ്ടായ അപകടത്തിൽ തൃശൂര്‍ ചാലക്കുടി പയ്യപ്പന്‍ വീട് പി.ജെ. ജോയി(40), ഭാര്യ ഷാലി ജോയി(36), ജോയിയുടെ കൊച്ചുമകള്‍ ജീന(നാല്) എന്നിവരാണു മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരാമെന്നാണ് വിവരം.
ചാലക്കുടിയില്‍ നിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന ഏഴു പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൂടാതെ അപകടം നടന്ന് ഒരു മണിക്കൂറായിട്ടും പൊലീസെത്തിയില്ല എന്ന പരാതിയും ഉയർന്നു.
Also read ;പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് നടിയുടെ വീട്ടില്‍
Post Your Comments