Latest NewsIndiaNewsUncategorized

ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു: വർഗീയ സംഘർഷത്തിന് സാധ്യത

കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഹൗറ ജില്ലയിലെ ക്ഷേത്രം അക്രമികള്‍ തകര്‍ത്തിരിക്കുകയാണ്. ക്ഷേത്രത്തിലെ ഹിന്ദു ദേവീ-ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ചെളിവാരിത്തേച്ച്‌ വികൃതമാക്കിയിട്ടുണ്ട്. പ്രദേശം കനത്ത പോലീസ് സുരക്ഷയിലാണ്.

സംഭവത്തില്‍ ദൃക്‌സാക്ഷികളായി നിരവധി പേര്‍ എത്തിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ പേരില്‍ മറ്റ് പ്രദേശങ്ങളില്‍ കലാപം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബംഗാളില്‍ ഏറ്റവുമധികം മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച്‌ താമസിക്കുന്ന സ്ഥലമാണ് ഹൗറ. ഇവിടെ കലാപം നടന്നാല്‍ അത് കൈവിട്ട്  പോകാന്‍ സാധ്യതയുണ്ട്.

സംഭവത്തെ ഹിന്ദു സംഘടനകളും മുസ്ലീം സംഘടനകളും അപലചിച്ചിട്ടുണ്ട്. വിഗ്രഹം തകര്‍ത്തത് പുറത്ത് നിന്നുള്ളവരാണെന്ന് ഇവര്‍ പറയുന്നു. ജില്ലയിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുകയാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.  പ്രദേശവാസികള്‍ ശാന്തരായിരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button