Latest NewsKerala

പെട്രോള്‍ ഡീസല്‍ വില വർദ്ധന ; സംസ്ഥാന സർക്കാരിനെതിരെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വർദ്ധനയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. സര്‍ക്കാര്‍ ഇത്തരം നിലപാട് പു:നപരിശോധിക്കാന്‍ തയ്യാറാവണം. ഇനിയും ജനങ്ങള്‍ക്ക് ഈ ബാധ്യത താങ്ങാന്‍ കഴിയുന്നതല്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞിട്ടും സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് വില കുറക്കാന്‍ തയ്യാറാവാത്തതും പെട്രോളിനെയും, ഡീസലിനേയും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തതും. യു.പി.എ ഭരണകാലത്ത് പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 11 ആയിരുന്നത് 21.48 ആയും ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി അഞ്ച് രൂപ 10 പൈസയായിരുന്നത് 17.33 രൂപയായും വര്‍ധിപ്പിച്ചു. നിലവിലെ കണക്കനുസരിച്ച്‌ 23.77 രൂപ മാത്രമാണ് പെട്രോളിന്റ നിര്‍മാണച്ചെലവ്. നികുതിയടക്കം ഏര്‍പ്പെടുത്തിയാല്‍ 44 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാം, 40 രൂപയ്ക്ക് ഡീസലും വില്‍പ്പന നടത്താമെന്ന സാഹചര്യം നില നിൽക്കുമ്പോഴും പെട്രോളിനു 77 രൂപയും ഡീസലിനു 70 രൂപയുമാണ് നല്‍കേണ്ടി വരുന്നതെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also read ;പത്രാധിപ ചെറ്റ’ വിവാദം കൊഴുക്കുമ്പോള്‍; എഴുത്തുകാരന്‍ എന്‍എസ് മാധവനോട് OMKV പറഞ്ഞ് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button