![](/wp-content/uploads/2018/04/pooja-sahani-1.jpg)
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍ ഖന്ന എന്നിവര്‍ തന്നെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായാണ് പ്രമുഖ നടി പൊലീസ് സ്റ്റേഷനിലെത്തിയത്.
തട്ടിപ്പ് വീരന്‍മാരാണ് വ്യവസായപ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍ ഖന്നയുമെന്നാണ് നടി പൂജ സഹാനി വ്യക്തമാക്കിയത്. 2016ല്‍ ദിപാലി പട്ടീല്‍ എന്ന യുവതിയെ ചതിച്ചതിന്റെ പേരില്‍ സര്‍ഫറസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിനാണ് തന്നോട് ക്രൂരമായി പെരുമാറിയതെന്നാണ് പൂജ പരാതിയില്‍ പറയുന്നത്.
ബങ്കര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി മടങ്ങിയെത്തിയതിന് പിന്നാലെയാണ് വ്യവസായികള്‍ വീട്ടില്‍ കയറി പീഡിപ്പിച്ചതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
പൊലീസ് സ്റ്റേഷനില്‍ നിന്നറങ്ങിയതുമുതല്‍ ഇവര്‍ തന്നെ പിന്‍തുടരുകയായിരുന്നെന്നും ഇതിന് പിന്നില്‍ പലര്‍ക്കും പങ്കുണ്ടെന്നും നടിയുടെ പരാതിയിലുണ്ട്.
Post Your Comments