ന്യൂയോര്‍ക്ക് : ചൈനീസ് സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത് ചൈന. വൈനും പന്നിയിറച്ചിയും ഉള്‍പ്പെടെ 128 അമേരിക്കന്‍ സാധനങ്ങള്‍ക്ക് ചൈന 25 ശതമാനം വരെ ഇറക്കുമതി ചുങ്കം കൂട്ടി. മുന്നൂറു കോടി ഡോളര്‍ വരുന്ന അമേരിക്കന്‍ ഇറക്കുമതിയെ ഇത് ബാധിക്കും. നൂറുകണക്കിന് ഡോളര്‍ വരുന്ന ചൈനീസ് ഇറക്കുമതിമേഖലയില്‍ നികുതി വര്‍ദ്ധനയുണ്ടാകുമെന്ന് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കിരുന്നു.
അമേരിക്കന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന ചൈനീസ് കച്ചവട തന്ത്രങ്ങളോടുള്ള പ്രതികരണമാണ് ഇതെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നികുതി പരിഷ്‌കരണം കാരണം ചൈനക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് ചൈന വ്യക്തമാക്കിയത്. ഒരു കച്ചവട യുദ്ധത്തിന് തങ്ങള്‍ തയ്യാറല്ലെന്നും എന്നാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും അവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു യുദ്ധത്തില്‍ വിജയിക്കാന്‍ അമേരിക്കക്ക് എളുപ്പമാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
Post Your Comments