
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന ഇറക്കുമതി തീരുവ കൂട്ടി. ചൈനീസ് ഉല്പന്നങ്ങള് വിപണി കീഴടക്കുന്നുവെന്നും ചൈനയുമായുള്ള വ്യാപാരക്കമ്മി രാജ്യത്തെ വലക്കുന്നുവെന്നും ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്പന്നങ്ങൾക്ക് അധിക ചുങ്കം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന തങ്ങളുടെ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Read Also: പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
വൈന്‍, പന്നിയിറച്ചി എന്നിവയുള്‍പ്പെടെ 128 ഇനങ്ങള്‍ക്കാണ് 25 ശതമാനം നികുതി കൂട്ടിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ പ്രഖ്യാപിച്ച പുതിയ നികുതികള്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. ഇതുവഴി 300 കോടി ഡോളറിന്റെ അധിക വരുമാനമാണ് ചൈന പ്രതീക്ഷിക്കുന്നത്. അതേസമയം ലോകവ്യാപാര ചട്ടങ്ങൾക്ക് എതിരല്ല തങ്ങളുടെ പുതിയ നയമെന്ന് ചൈന പ്രഖ്യാപിക്കുകയുണ്ടായി.
Post Your Comments