വാഷിങ്ടന്‍ : ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകള്‍ക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം . മിസൈല്‍ ഘടിപ്പിച്ച പോര്‍ വിമാനങ്ങളുമായി ചൈന. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്യാധുനിക മിസൈലുകളും യുദ്ധ ഉപകരണങ്ങളും ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ മണിക്കൂറുകളോളം ഈ മേഖലയില്‍ പറന്നതായാണ് റിപ്പോര്‍ട്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പാരസെല്‍ ദ്വീപില്‍ സൈനിക പരിശീലനം നടത്തുന്നുവെന്നും ഈ പരിശീലനം മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് മേഖലയില്‍ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. രാജ്യാന്തര വേദികളിലെ വാക്‌പ്പോരിലൂടെയും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന മേഖലയില്‍ അമേരിക്കയുടെ പടക്കപ്പലുകള്‍ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.
Post Your Comments