തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു. ദേശീയ തലത്തില്‍ തുടങ്ങിയ റിപ്പബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഇതുവരെ രാജ്യസഭയില്‍ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ഇത്തവണ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി എംപിയായി ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയ ധാര്‍മ്മികത മുന്‍നിര്‍ത്തി രണ്ടു ചാനലുകളുടെയും മേധാവി സ്ഥാനത്തു നിന്നും രാജിവെച്ചത്.
ചാനല്‍ മേധാവി സ്ഥാനത്തു നിന്നും സ്ഥാനമൊഴിഞ്ഞത് കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണെന്നും സൂചനകളുണ്ട്. റിപ്പബ്ലിക്കില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ച് അദ്ദേഹം വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ബിജെപികാരനായ രാജ്യസഭാ എംപി എന്ന നിലയില്‍ മാധ്യമങ്ങളെ നിയമന്ത്രിക്കുന്നതിലെ ധാര്‍മിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് രാജിവ് ചാനല്‍ മേധാവി സ്ഥാനത്തു നിന്നും പിന്‍വാങ്ങുന്നത്. എന്നാൽ രണ്ടു ചാനലുകളെയും ഓഹരി നിലനിർത്തിക്കൊണ്ടാണ് രാജി. ജൂപ്പിറ്റര്‍ കാപ്പിറ്റലിന് കീഴിലാണ് മലയാളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നാണ് രാജീവ് രാജിവെക്കുന്നത്.
ഏഷ്യാനെറ്റ് ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ പുതിയ ചെയര്‍മാന്‍ എത്തുമെന്നതും ഉറപ്പാണ്. 2006 മുതല്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖരന്‍. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ബംഗ്‌ളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ്. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസ് എന്നിവ പ്രവര്‍ത്തിക്കുന്നത്.
Post Your Comments