ബിജെപിയുടെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനമറിയിച്ചു മുൻ ഡിജിപിയും ശബരിമല കർമ്മ സമിതിയുടെ അധ്യക്ഷനുമായ ടിപി സെൻ കുമാർ. അഭിനന്ദനം അറിയിച്ചതിനൊപ്പം രക്ഷിക്കാൻ വരുന്നവരെ തിരിച്ചറിയാൻ ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങൾക്കും, സ്വാർത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കൾക്കും
വന്ദനം. സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പഠിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ കേരളത്തിൽ ബിജെപിക്കെതിരെയും ശബരിമലയ്ക്കെതിരെയും നിലപാടെടുത്ത ചാനലുകൾക്കും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി, നുണക്കഥകൾ ഒരുക്കിയ ചാനൽ ഉടമ ആർ. ചന്ദ്രശേഖർക്കും അഭിനന്ദനം. ബിജെപിയിൽ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ.
ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് കുറിച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: അഭൂതപൂർവമായ വിജയം നേടിയ നരേന്ദ്ര ദാമോദർദാസ് ‘ഭാരതീയ’ മോദിജിക്കും, അമിത്ഷായ്ക്കും, കോടിക്കണക്കിനു പ്രവർത്തകർക്കും,ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങൾ.
പാർശ്വവത്കരിക്കപ്പെട്ടിട്ടും നിത്യേന കൂടുതൽ ദരിദ്രമാക്കപ്പെട്ടിട്ടും, അതിന് ഉത്തരവാദികളായവരെ തന്നെ വീണ്ടുവിചാരമില്ലാതെ പിന്നെയും ജയിപ്പിച്ചയക്കുന്ന, രക്ഷിക്കാൻ വരുന്നവരെ തിരിച്ചറിയാൻ ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങൾക്കും, സ്വാർത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കൾക്കും വന്ദനം. സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പഠിക്കൂ.
കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി, നുണക്കഥകൾ
ഒരുക്കിയ ചാനൽ ഉടമ ആർ .ചന്ദ്രശേഖർക്കും അഭിനന്ദനം. ബിജെപിയിൽ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ. ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം.
ഇനി മുന്നോട്ട്….!!
Post Your Comments