KeralaLatest NewsNews

ജനങ്ങള്‍ മര്‍ദ്ദിച്ചുക്കൊന്ന മധുവിന്റെ അമ്മയ്ക്ക് സഹായവുമായി ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്റെ അമ്മയ്ക്ക് സഹായവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് . മധുവിന്റെ അമ്മ മല്ലിക്ക് 1,50,000 രൂപയുടെ ചെക്ക് സേവാഗ് ഫൗണ്ടേഷന്‍ അയച്ചുകൊടുത്തു. രാഹുല്‍ ഈശ്വറാണ് ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കിയത്. മകന്‍ മധു ക്രൂരമായി കൊല്ലപ്പെട്ടതില്‍ തനിക്ക് വേദനയുണ്ടെന്നും ചെക്കിനോടൊപ്പം അയച്ച കത്തില്‍ സെവാഗ് വ്യക്തമാക്കുന്നുണ്ട്.

രാഹുല്‍ ഈശ്വറിന്റെ വിലാസത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. 11ന് അടപ്പാടിയില്‍ നടക്കുന്ന പൊതു പരിപാടില്‍ ചെക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീരേന്ദര്‍ സെവാഗിനെ പൊതുപരിപാടിയില്‍ പങ്കുടുപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.

മധു മരിച്ച സംഭവത്തില്‍, ലജ്ജ തോന്നുന്നുവെന്നും ഇത് അപരിഷ്‌കൃത സമൂഹത്തിന് മാനക്കേടെന്നും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ ട്വീറ്റില്‍ മുസ്ലിം പേരുകള്‍ മാത്രം ഉള്‍പ്പെടുത്തിയതിനെ ചൊല്ലി സോഷ്യല്‍ മീഡിയ ഒന്നാകെ താരത്തിനെതിരെ തിരിഞ്ഞു. പിന്നീട് അദ്ദേഹം മാപ്പുപറഞ്ഞു. തനിക്ക് അപൂര്‍ണമായ വിവരങ്ങളാണ് ലഭിച്ചതെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പേരുകള്‍ വിട്ടുപോയതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു സെവാഗ് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 23നാണ് മധു കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മധുവിനെ കൈകാര്യം ചെയ്്തിരുന്നു. മധുവിന്റെ കൊലപാതകത്തിലെ 16 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു്..നേരത്തേ, മധുവിന്റെ മരണത്തിനു കാരണം ആള്‍ക്കൂട്ട മര്‍ദനമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. അതേ തുടര്‍ന്നാണ് പ്രതികളെയെല്ലാം പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button