വാഷിംഗ്ടണ്‍: സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്പെയ്സ് എക്സ് 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഫാല്‍ക്കണ്‍ 9 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഉപഗ്രഹങ്ങളെ വഹിക്കുന്ന സംവിധാനമായ പേലോഡ് ഫെയറിംഗ് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
റോക്കറ്റിന്റെ ഈ ഭാഗം തിരിച്ചിറങ്ങാന്‍ കപ്പല്‍ സജ്ജമാക്കിയിരുന്നു. യുഎസ് ടെലികോം കമ്പനിയായ ഇറിഡിയം കമ്യൂണിക്കേഷന്‍സിന് വേണ്ടിയാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചത്. ഇതോടെ ഇറിഡിയത്തിനു വേണ്ടി സ്പെയ്സ് എക്സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം അമ്പതായി. 2002 ല്‍ ആണ് എലോണ്‍ മസ്ക് സ്പെയ്സ് എക്സ് എന്ന കമ്പനി സ്ഥാപിക്കുന്നത്.
Post Your Comments