ബെംഗളൂരു : ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ ഭ്രമണപഥം ഉയർത്തി. ഇന്ന് ഉച്ചയ്ക്ക് 3:12ഓടെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയാക്കി. പേടകത്തിലെ എഞ്ചിൻ 989 സെക്കൻഡ് നേരത്തേക്ക് വർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.
#ISRO
Third earth bound orbit raising maneuver for #Chandrayaan2 spacecraft has been performed today (July 29, 2019) at 1512 hrs (IST) as planned.
For details please check https://t.co/kkJTmtXxW8Here's the view of Control Centre at ISTRAC, Bengaluru pic.twitter.com/GEZdErLSKF
— ISRO (@isro) July 29, 2019
രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തി മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. അടുത്ത മാസം പതിനാലിനായിരിക്കും ചന്ദ്രനിലേക്കുള്ള യാത്ര ചന്ദ്രയാൻ 2 ആരംഭിക്കുക. സെപ്റ്റംബർ ഏഴിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ
Post Your Comments