Life StyleFood & CookeryHealth & Fitness

ചൂടു വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിച്ചാലുള്ള അത്ഭുതങ്ങള്‍ ഇതാണ്

മലയാളികള്‍ക്ക് ഒട്ടും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഞ്ഞള്‍പ്പൊടി. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി വളരെ ഉത്തമമാണ്. കറികള്‍ക്കൊക്കെ മഞ്ഞള്‍പ്പടി ഉപയോഗിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? അത്തരത്തില്‍ മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നത് വലളരെ ഉത്തമമാണ്.

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം ഉണ്ട്. ഇത്തരത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. കാരണം നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പ്രതിരോധിയ്ക്കുന്ന മഞ്ഞള്‍പ്പൊടിയ്ക്ക് അനാവശ്യ കൊഴുപ്പിനും തടയിടാന്‍ കഴിയും. നമ്മുടെ കറികളിലെല്ലാം മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നുവെങ്കിലും പലപ്പോഴും വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞള്‍പ്പൊടി നമുക്ക് ഇരട്ടിപ്പണിയാണ് തരുന്നത്.

മറവി രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മഞ്ഞള്‍ വെള്ളം. ഇതിലെ കുര്‍ക്കുമിന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല തലച്ചോറിന്റെ നാഡീഞരമ്പുകള്‍ക്ക് ഉണര്‍വ്വും നല്‍കുന്നു. കലോറി കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് അധികമുള്ള തടിയേയും കൊഴുപ്പിനേയും എത്രയും പെട്ടെന്ന് തന്നെ ഉരുക്കിക്കളയുന്നു.

അമിതവണ്ണം കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം സഹായിക്കുന്നു. വണ്ണം കൂട്ടാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ രക്ത ധമനികളുടെ എണ്ണവും കൂടുന്നു. പലപ്പോഴും ഇതില്‍ കൊഴുപ്പടിഞ്ഞു കൂടുകയും ചെയ്യും. എന്നാല്‍ മഞ്ഞള്‍പ്പൊടി വെള്ളം കഴിയ്ക്കുന്നത് ഇത്തരം കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം നല്ലതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റാണ് കൊളസ്ട്രോളിനെ കുറയ്ക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button