തിരുവനന്തപുരം: സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പതിനാലു വര്‍ഷത്തിനു ശേഷമാണ് കേരളം സന്തോഷ് ട്രോഫി നേടുന്നത്. അദേഹം ടീം അംഗങ്ങളെയും പരിശീലകരെയും അഭിനന്ദിച്ചു. മുഖ്യമന്ത്രി അഭിനന്ദനകുറിപ്പ് പോസ്റ്റുചെയ്തിരിക്കുന്നത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ്.
read also: സന്തോഷ് ട്രോഫി ഫൈനല്‍: നായകന്‍ രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ആവേശകരമായ മത്സരത്തിലൂടെ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് പിണറായി കുറിച്ചു. കേരളം പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകര്‍ത്താണ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപത്തിലേക്ക്;
പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍. ആവേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്.
Post Your Comments