തൃശൂര്‍•ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം കേരള വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 നായിരുന്നു ബംഗാളിനെതിരെ കേരളത്തിന്റെ വിജയം. ബംഗാളിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടഞ്ഞ ഗോളി മിഥുനാണ് വിജയശില്പി.
എതിരാളികളെ അവരുടെ നാട്ടില്‍ ആദ്യാവസാനം വിറപ്പിച്ച്, ആധികാരികമായാണ് കേരളം കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നത്. 19 -ാം മിനിട്ടില്‍ ജിതിന്റെ ഗോളിലൂടെ കേരളം മുന്നിലെത്തി.68-ാം മിനിട്ടില്‍ ജിതേന്‍ മുര്‍മുവിന്റെ ഗോളിലൂടെ ബംഗാള്‍ സമനില പിടിച്ചു. തുടര്‍ന്ന്‍ ധികസമയത്തിന്റെ 27-ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ബിപിന്‍ തോമസ് കേരളത്തിന് ഗോള്‍ നേടിയപ്പോള്‍ ബംഗാളിന് വേണ്ടി തിര്‍താങ്കര്‍ തിരിച്ചടിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
കലാശപ്പോരാട്ടം കേരള ടീമിന്റെ നായകന്‍ രാഹുല്‍ വി രാജിന്റെ ജന്മനാടായ തൃശൂര്‍ ഏഴാംകല്ലിലും ആവേശം നിറച്ചു. രാഹുലിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നാട്ടുകാരും കളി കാണുന്നതിനായി രാഹുലിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. മത്സരത്തിലെ ഓരോ നീക്കവും ഇവര്‍ ശ്വാസമടക്കിപ്പിടിച്ചാണ് വീക്ഷിച്ചത്.
രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.
Post Your Comments