ഹരിയാന: 1971ൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിമാനറാഞ്ചലിന്റെ നേർ സാക്ഷി നിര്യാതനായി. 1971ൽ രണ്ട് കശ്മീരികൾ പാകിസ്താനിലേക്ക് റാഞ്ചിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ എം.കെ. കച്ച്റു (93) ആണ് അന്തരിച്ചത്.
also read:വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി
ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് 26 യാത്രക്കാരും നാലു ജീവനക്കാരുമായി പറന്ന വിമാനത്തെ റാഞ്ചികൾ ലാഹോറിലേക്ക് തിരിച്ചുവിടുകയായിരുന്നു.ഇന്ത്യൻ ജയിലിൽ കഴിയുന്ന ചില തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യമാണ് റാഞ്ചികൾ ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യം ഇന്ത്യ തള്ളുകയായിരുന്നു. പിന്നീട് യാത്രക്കാരെയും ക്യാപ്റ്റൻ കച്ച്റു അടക്കം വിമാന ജീവനക്കാരെയും അമൃതസർ വഴി ഇന്ത്യയിലേക്ക് അയച്ചു. സംഭവത്തെ തുടർന്ന് പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു.
Post Your Comments