മസ്കത്ത് ; പ്രവാസി മലയാളി തൂങ്ങി മരിച്ചു. അസൈബയില്‍ ഓട്ടോമൊബൈല്‍ കട നടത്തുകയായിരുന്ന മലപ്പുറം തിരൂര്‍ തിരുനാവായ സ്വദേശി സുരേഷിനെ (45) മസ്കത്തിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്നയാള്‍ ശനിയാഴ്ച രാവിലെ കടയിലേക്ക് പോയ നേരത്തായിരുന്നു സംഭവം.
കടയില്‍ എത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചു പക്ഷെ എടുത്തില്ല. തുടര്‍ന്ന്, സുഹൃത്ത് ഇദ്ദേഹത്തെ അന്വേഷിച്ച് മുറിയിലെത്തിയെങ്കിലും ഉള്ളില്‍ നിന്നും അടച്ചിട്ടിരുന്നു. സമീപത്തെ മുറിയിലെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
25 വര്‍ഷമായി മസ്കത്തില് പ്രവാസിയായിരുന്നു സുരേഷ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധു അറിയിച്ചു. ഭാര്യ: രാധിക. മക്കള്‍: വൈശാഖ്, വൈഷ്ണവ്. കുടുംബം നേരത്തെ മസ്കത്തില് ഉണ്ടായിരുന്നു.
Also read ;യു.എ.ഇ തൊഴിൽ വിസ; ഈ സർട്ടിഫിക്കറ്റ് താത്കാലികമായി ഒഴിവാക്കി
Post Your Comments