Latest NewsKeralaNews

വീണ്ടും നോക്കുകൂലി: വീട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയതായി നടന്‍

തിരുവനന്തപുരം : വീണ്ടും നോക്കുകൂലി തര്‍ക്കം. നടന്‍ സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങി. വീട് പണിക്കായി കൊണ്ട് വന്ന ഗ്രാനൈറ്റും മാര്‍ബിളുമാണ് യൂണിയന്‍കാര്‍ ഇറക്കാന്‍ സമ്മതിക്കാതെ ഇരുന്നത്.

സാധനങ്ങള്‍ ഇറക്കിയവര്‍ക്ക് കൊടുത്തത് 16000 രൂപയാണെന്നും എന്നാല്‍ നോക്കുകൂലി ഇനത്തില്‍ 25000 രൂപയും തനിക്ക് ചിലവായെന്ന് നടന്‍ പറഞ്ഞു. എന്നാല്‍ 25000 നല്‍കിയെങ്കിലും ഇത് വരെ സാധനങ്ങള്‍ അവര്‍ ഇറക്കി നല്‍കിയില്ലെന്നും അദ്ദേഹത്തിന്റെ വീട്ടുകാരെ അവര്‍ ചീത്ത വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button