തിരുവനന്തപുരം: പൊതുപണിമുടക്ക് തുടങ്ങും മുമ്പെ സ്കാനിയ ബസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്കും കോഴിക്കോടേക്കും പോകേണ്ട ബസുകളാണ് റദ്ദാക്കിയത്.
മുന്‍കൂറായി ടിക്കറ്റെടുത്ത് യാത്രക്കെത്തിയവരാണ് കുടുങ്ങിയത്. രാത്രി 7:30 മൈസൂരുവിലേക്കും. 9:30ന് കോഴിക്കോടേക്കും പുറപ്പെടേണ്ട ബസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പ് ഇല്ലാതെ ബസുകള്‍ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി.
പകരം സംവിധാനം ഏര്‍പ്പെടുത്തണം, തുക റീഫണ്ട് ചെയ്യണം എന്നൊക്കെ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അര്‍ദ്ധ രാത്രി മുതല്‍ പണിമുടക്ക് ആയതിനാള്‍ ജീവനക്കാര്‍ ഇല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
Post Your Comments