Latest NewsNewsTechnology

ടെലിഗ്രാം ആപ്പ് നിരോധിക്കുന്നു

തെഹ്‌റാന്‍: മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന് വിലക്ക് . രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ടെലിഗ്രാം ആപ്പിന് ഇറാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബദലായി സ്വന്തമായ മെസേജിങ് ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ നാലുകോടി ജനങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം രാജ്യത്ത് സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ക്ക് ടെലിഗ്രാം സഹായകമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യക്കാരനായ പൗലോ ഡ്യുറോവ് ആണ് ടെലിഗ്രാമിന്റെ നിര്‍മാതാവ്. റഷ്യയില്‍തന്നെ നിര്‍മാതാക്കള്‍ കേസ് നേരിടുകയാണ്. ടെലിഗ്രാമിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാത്തതാണ് കേസിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button