![Emirates to unveil glass SkyLounge](/wp-content/uploads/2018/04/emirates.png)
യുഎഇ: യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എമിറേറ്റ്‌സ്. ഇനി ജനാലയിലൂടെ ആകാശം നോക്കി ബുദ്ധിമുട്ടേണ്ട. ആകാശകാഴ്ച നന്നായി കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എമിറേറ്റ്‌സ്. എമിറേറ്റ്സിന്റെ ആഡംബര വിമാനമായ മിഡ് എയർ എമിറേറ്റ്സിലാണ് പുതിയ സൗകര്യം ഒരുക്കുക. വിമാനത്തിന്റെ മുകൾ ഭാഗം ഗ്ലാസുകൊണ്ടാകും നിർമ്മിക്കുക. ഇതിലൂടെ ആകാശക്കാഴ്ച കൂടുതൽ ഭംഗിയായി ആസ്വദിക്കാം. ഇങ്ങനെയായിരുന്നു എമിറേറ്റ്‌സ് കോടിക്കണക്കിന് യാത്രക്കാരെ ഫൂളാക്കിയത്. കുറ്റം പറയാൻ കഴിയില്ല. ചിത്രങ്ങൾ ഉൾപ്പടെയുള്ള എമിറേറ്റ്സിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ടാൽ ആരും പറ്റിക്കപ്പെടും.
also read:യുകെയില്‍ യുഎഇ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം
കഴിഞ്ഞ വർഷവും സമാനമായ രീതിയിയിൽ എമിറേറ്റ്‌സ് പോസ്റ്റ് ഇട്ടിരുന്നു. ആദ്യം എല്ലാവരും സംഭവം കണ്ണും പൂട്ടി വിശ്വസിച്ചെങ്കിലും, മുൻപ് പറ്റിക്കപ്പെട്ടവർ പോസ്റ്റിന് താഴെ കമെന്റ് ചെയ്‌തതോടെയാണ് ഏപ്രിൽ ഫൂളിന്റെ ഭാഗമായുള്ള പറ്റിക്കലാണ് പോസ്റ്റെന്ന് മാനിസിലായത്.
Post Your Comments