ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനത്തില്‍ മാറ്റം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. നിരക്ക് കൂട്ടി നിശ്ചയിച്ചതു വഴി പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കിരിന്റെ നിഗമനം.
Also Read : തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം
വിജ്ഞാപന പ്രകാരം ഹരിയാനയിലാണ് ദിവസ വേതനം ഏറ്റവും കൂടുതല്‍. 281 രൂപയാണ് ഹരിയാനയിലെ ദിവസ വേതനം.
കേരളത്തിനാണ് രണ്ടാം സ്ഥാനം. 271 ആണ് പുതുക്കിയ തുക. ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് വേതനം ഏറ്റവും കുറവ്. 168 രൂപയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസ വേതനം. കര്‍ണാടക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാല് കര്‍ശന നിബന്ധനകളോടെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
Post Your Comments