അബുദാബി: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വൈകിയത് ഒരു ദിവസം. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈസ്റ്ററിനും മറ്റും അവധിയെടുത്ത് നാട്ടിലേക്ക് പോരാനിരുന്നവരും അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുമാണ് ഇതോടെ പെട്ടത്. ടെക്‌നിക്കല്‍ തകരാറാണ് ഇതിന് കാരണം.
വെള്ളിയാഴ്ച രാത്രി 9.10ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ച രാത്രി മാത്രമാണ് ടേക്ക് ഓഫ് ചചെയ്തത്. എന്നാല്‍ വിമാനതാവളത്തില്‍ എത്തിയപ്പോള്‍ വിമാനം വെള്ളിയാഴ്ച രാത്രി 11.55നാണെന്നാണ് യാത്രക്കാരെ അറിയിച്ചത്. 11 മണിക്കാണ് ഇവര്‍ക്ക് ബോഡിംഗ് പാസ് നല്‍കിയത്. 1.30 വരെ വിമാനത്തില്‍ ഇരുന്നു, എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. പിന്നീടാണ് ടെക്‌നിക്കല്‍ പ്രശ്‌നത്തെ കുറിച്ച് അധികൃതര്‍ അറിയിക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കി. എന്നാല്‍ വിസിറ്റിംഗ് വിസയില്‍ എത്തിയവരോടും വിസ അവസാനിക്കുന്നവരോടും വിമാനത്താവളത്തില്‍ തന്നെ തുടരാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച നാല് മണിക്കാണ് വിമാനം ടേക്ക് ഓഫ് ചെയ്യുമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഇത് 5മണിക്കാകും എന്നായി അടുത്ത അറിയിപ്പ്. ഒടുവില്‍ ശനിയാഴ്ച രാത്രി 9.12നാണ് വിമാനം പുറപ്പെട്ടത്.
Post Your Comments