പത്തനംതിട്ട: ഒരുവർഷമായി പ്രതിയെ തിരിച്ചറിയാത്ത കൊലപാതക കേസിൽ നിർണായക തെളിവുകളുമായി യുവതി രംഗത്ത് . റാന്നി അത്തിക്കയത്ത് ഒരുവര്‍ഷം മുന്‍പ് കുളത്തില്‍ സിന്‍ജോ എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി തന്റെ ഭര്‍ത്താവാണെന്നാണ് പ്രദേശവാസിയായ യുവതി വെളിപ്പെടുത്തൽ.
കഴിഞ്ഞ തിരുവോണത്തിനാണ് സിൻജോയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ രക്തം പുരണ്ട വസ്ത്രവുമായി തന്റ് ഭർത്താവ് ജോബി വീട്ടിലെത്തിയെന്നും എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തന്നെ ഉപദ്രവിച്ചെന്നും ശ്രീനി പറഞ്ഞു.കഴിഞ്ഞ ദിവസം പരസ്യമായി താനാണ് സിൻജോയെ കൊന്നതെന്ന് ജോബി വിളിച്ച് പറഞ്ഞെന്നും ശ്രീനി പറഞ്ഞു.
നിരവധിജനകീയ സമരങ്ങൾ നടന്നെങ്കിലും സിൻജോയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. സിൻജോയുടെ അച്ഛൻ ജേക്കബ് ജോർജിന്റെ ആവശ്യത്തെ തുടർന്ന് ഹൈക്കോടതി ഉത്തരവിലൂടെ മൃതദേഹം റീപോസ്റ്റ് മോർട്ടവും നടത്തിയിരുന്നു. നാളെ പൊലീസിന്റെ സഹായത്തോടെ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകാനാണ് ശ്രീനിയുടെ നീക്കം.
സിൻജോയുടെ മരണം നടന്ന ദിവസങ്ങളിൽ ജോബി കുറെ പണവുമായി വീട്ടിൽ എത്തിയിരുന്നെന്നും കഞ്ചാവിനും, മദ്യത്തിനും അടിമയായ ജോബിയുടെ രണ്ട് സുഹൃത്തുക്കൾ വീട്ടിലെത്തി ആ പണത്തിന്റെ പങ്ക് പറ്റിയിരുന്നെന്നും ശ്രീനി വെളിപ്പെടുത്തി. സംഭവത്തിൽ തനിക്ക് സംശയം ഉണ്ടെന്നറിഞ്ഞതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീനി അറിയിച്ചു.
Post Your Comments