KeralaLatest NewsNews

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതിച്ചില്ല; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്

വയനാട്: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതിച്ചില്ല. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്തി വയനാട്ടിലെ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തിയതിന് തക്കതായ വാദവും അധികൃതര്‍ പറയുന്നുണ്ട്. സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ആദിവാസി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. വയനാട് നീര്‍വാരം ഗവ. ഹൈസ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര ഹാജരില്ലാത്തതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്നാണ് സ്‌കൂള്‍ പ്രധാന അധ്യാപകന്റെ വിശദീകരണം. കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ വരാത്തതിനാല്‍ പേര് വെട്ടുകയായിരുന്നുവെന്നും അസ്വാഭാവികമായി ഇക്കാര്യത്തില്‍ ഒന്നും നടന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Also Read : ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വയനാട് കളക്ടറുടെ പുതിയ പരീക്ഷണം

സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുമെന്നതിനാല്‍ തങ്ങളോട് ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. നിരക്ഷരരായ ഇവരുടെ മാതാപിതാക്കളോട് മക്കള്‍ പരീക്ഷ എഴുതുന്നില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം വര്‍ധിപ്പിക്കാന്‍ ആദിവാസി കുട്ടികളെ മാറ്റി നിര്‍ത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button