
കല്‍പറ്റ: വയനാട്ടിലെ ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാൻ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊച്ചി മെട്രോ യാത്ര ഒരുക്കി വയനാട് കളക്ടർ സുഹാസ്. ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ മിടുക്കരായ 30 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് മെട്രോയിൽ സൗജന്യയാത്ര ഒരുക്കുന്നത്.
ജില്ലയിലെ എല്ലാ സ്കൂളുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ 2017 ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ഹാജര്‍നില, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് യാത്രയ്ക്കുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഈ യാത്രയുടെ മുഴുവൻ ചിലവും കളക്ടർ തന്നെ വഹിക്കും.
Post Your Comments