ന്യൂഡല്‍ഹി: കാണാതായ ആറുവയസുകാരനെ ക്രൂര പീഡനത്തിനിരയാക്കി ദാരുണമായി കൊലപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാണാതായ ആറുവയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പോലീസ് വ്യക്തമാക്കി.
പീഡനത്തിനിരയാക്കുമ്പോള്‍ കുട്ടി കരഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസിയായ ഇരുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments