റിയാദ്: പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് സൗദി അറേബ്യയും ഇറാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് സൗദി കീരീടാവകാശി. അമേരിക്കൻ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.75 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഒരു സൗദി കിരീടാവകാശി അമേരിക്കന്‍ സന്ദർശനം നടത്തുന്നത്. ഇറാനു മേല്‍ വിലക്കുകള്‍ കൊണ്ടുവരുന്നതിനായി ഞങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ പരാജയപ്പെടുകയാണെങ്കില്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാനും സൗദി അറേബ്യയും തമ്മിൽ യുദ്ധമുണ്ടാകുമെന്നാണ് മുഹമ്മദ് ബിന്‍ സല്മാൻ പറഞ്ഞത്.
also read: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം
വർഷങ്ങളായി ടെഹ്റാനും റിയാദുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ടത് സിറിയന്‍ പ്രതിസന്ധിയാണ്. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അസദിന്റെ കീഴിലുള്ള സര്‍ക്കാറിന്റെ ഭാവിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഇറാന് വിജയകരമായി വികസിപ്പിക്കുകയാണെങ്കില്‍ സൗദി അറേബ്യ ആണവായുധ മേഖലയിലേക്ക് കടക്കുമെന്നും 32-കാരനായ കിരീടാവകാശി പറഞ്ഞു. ‘പുതിയ ഹിറ്റ്ലര്‍’ എന്നാണ് ഇറാന്റെ പരമോന്നത നേതാവിനെ മുഹമ്മദ് ബിന്‍ സല്മാന് വിശേഷിപ്പിച്ചത്. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ കിരീടാവകാശി ഇറാനുമായുള്ള ബന്ധം വഷളാകുന്നുവെന്നും അറിയിച്ചു.
Post Your Comments