
ചാലക്കുടി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്ന് താൻ ഒഴിയുകയാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഒരുപാട് പ്രശ്‌നങ്ങളും തിരക്കുകളുമുണ്ട്. അധ്യക്ഷ പദവിയില്‍ നിന്നും മാറുന്ന കാര്യം താൻ നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഇന്നസെന്റ് പറയുകയുണ്ടായി. ജൂലൈയില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും പ്രസിഡന്റാകാന്‍ കഴിവുള്ള ഒട്ടേറെപ്പേര്‍ സംഘടനയിലുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: ഭർതൃമതികളുമായി യുവാക്കൾ നാടുവിട്ടു : സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ
വര്‍ഷങ്ങളായി താന്‍ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ മാറ്റി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമ്മയുടെ അധ്യക്ഷസ്ഥാനം കഷ്ടപ്പെട്ട് നേടിയതുമല്ല. താന്‍ രാജിവെക്കുന്നതല്ലെന്നും തനിക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.
Post Your Comments