തിരുവനന്തപുരം: കോവളത്ത് കാണാതായ വിദേശ വനിത ലിഗയുടെ ഭര്‍ത്താവ് ആഡ്രൂസിനെ ഇന്നലെ രാത്രി രണ്ടു മണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക നില തെറ്റിയ നിലയിൽ ആയിരുന്നു ഇയാൾ. ലിത്വാനിയയിലെ ഡബ്‌ളിന്‍ സ്വദേശിനിയായ ലിഗ സറോമോനയെ(33) ഈ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയിലായിരുന്നു ഇവർ.
ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ലിഗയെ കോവളത്തുകൊണ്ടിറക്കിയതായി ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. സഹോദരി എലീസയും കാണാതായ വിവരമറിഞ്ഞ് തിരുവനന്തപുരതെത്തിയ ലിഗയുടെ പങ്കാളി ആന്‍ഡ്രൂ ജോണാഥനും ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ലിഗ സഹോദരി എലീസയ്ക്ക് ഒപ്പം കേരളത്തില്‍ എത്തിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ലിഗ. ആറാഴ്ചത്തെ ആയുര്‍വേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ജീവിതവുമാണ് പ്ലാന്‍ ചെയ്തിരുന്നത്.
ലിഗ കോവളത്തെത്തിയ സമയം ബീച്ചില്‍ കാസര്‍കോഡ്, ആലപ്പുഴ, മലപ്പുറം ജില്ലക്കാരായ ഏതാനും പേരുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പൊലീസ് മൊഴിയെടുത്തു. പക്ഷെ സംശയസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതരസംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ കരയ്ക്കടിഞ്ഞ ഒരു വിദേശ വനിതയുടെ മൃതദേഹവും പരിശോധന നടത്തിയിരുന്നെങ്കിലും അത് ലിഗ അല്ലെന്നു തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് ഭാര്യയെ തെരഞ്ഞു കണ്ടെത്താനാവാതെ ഭർത്താവിനും മാനസിക നില തെറ്റിയത്.
Post Your Comments