കോഴിക്കോട്: പുരുഷന്മാരെപ്പോലെ സ്ത്രീകളും രംഗത്തിറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ലെന്ന് കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാര്‍. കോഴിക്കോട് ചെറുവാടിയില്‍ അല്ബനാ സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷന്മാരെപ്പോലെ സ്ത്രീകളും രംഗത്തിറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ധാരാളം കാരണങ്ങളുണ്ട്. അത് ഖണ്ഡിക്കുന്നവര്ക്കും എതിര്ക്കുന്നവര്ക്കുമൊക്കെ അറിയാം. നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകും എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിയാവുന്നവരാണ് പറയുന്നത്. സ്ത്രീകള്‍ക്ക് വലിയ സ്ഥാനം കൊടുത്തതുകൊണ്ടാണ് അവര്‍ക്ക് പര്‍ദ്ദ വേണമെന്നും ആവശ്യത്തിന് വേണ്ടി മാത്രമേ അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും ഇസ്ലാം നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാന്തപുരം പറഞ്ഞു.
Post Your Comments