KeralaLatest NewsNews

ആനന്ദി ഗോപാൽ ജോഷിയുടെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ഗോപാൽ ജോഷിയുടെ 153 മത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. പാ​ശ്ചാ​ത്യ വൈ​ദ്യ ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദം നേ​ടി​യ ആ​ദ്യ​ത്തെ ര​ണ്ട് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളി​ല്‍ ഒ​രാ​ളാ​യ ആ​ന​ന്ദി​ബാ​യ് ജോ​ഷി​ക്ക് (ആ​ന​ന്ദി ഗോ​പാ​ല്‍ ജോ​ഷി) ആ​ദ​രം അർപ്പിക്കുകയാണ് ഗൂഗിൾ .

ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന രീ​തി​യി​ലാ​ണ് ഡൂ​ഡി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന്‍റെ നി​റ​മാ​യ പ​ച്ച ചു​റ്റി​നി​ല്‍​ക്കു​ന്ന ആ​ന​ന്ദി​ബാ​യി ക​ഴു​ത്തി​ല്‍ മാ​ല​പോ​ലെ സ്റ്റെ​ഥ​സ്കോ​പ്പും അ​ണി​ഞ്ഞി​ട്ടു​ണ്ട്.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ഡോ​ക്ട​റാ​യി​രു​ന്നു ആ​ന​ന്ദി​ബാ​യി. സ്ത്രീ​ക​ള്‍​ക്ക് വീ​ടി​നു പു​റ​ത്തേ​യ്ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​തി​രുന്ന കാ​ല​ത്താണ് ക​ട​ല്‍ ക​ട​ന്നു​പോ​യി വി​ദ്യാ​സം ചെ​യ്ത വ​നി​ത​യെ​ന്ന ബ​ഹു​മ​തി ആ​ന​ന്ദി നേടിയത്.

പൂനെയിലെ ഒരു സമ്പന്ന യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. യമുന എന്നായിരുന്നു ആദ്യത്തെ പേര്. ഒമ്പതാം വയസ്സിൽ തന്നേക്കാൾ 20 വയസ്സിനു മൂപ്പുള്ള ഗോപാൽ റാവു എന്ന വിഭാര്യനുമായി യമുനയുടെ വിവാഹം നടത്തപ്പെട്ടു. കല്യാണിൽ തപാൽ വകുപ്പിൽ ഗുമസ്തനായിരുന്ന ഗോപാൽ റാവുവാണ് യമുനയുടെ പേര് ആനന്ദിബായ് എന്നു മാറ്റിയത്.

അദ്ദേഹത്തിന് കല്യാണിൽ നിന്ന് അലിബാഗിലേക്കും ഒടുവിൽ കൽക്കട്ടയിലേക്കും സ്ഥലം മാറ്റമുണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന ഒരു പുരോഗമനവാദിയായിരുന്നു ഗോപാൽ റാവു. ആ കാലഘട്ടത്തിൽ സംസ്കൃതം പഠിക്കുന്നതിലും പ്രയോജനപ്രദം ഇംഗ്ലീഷ് പഠിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആനന്ദിബായിയെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാൻ സഹായിച്ചു.

ആനന്ദിബായിയുടെ 14-ആം വയസ്സിൽ അവർക്കൊരു മകൻ ജനിച്ചു. വേണ്ടത്ര വൈദ്യ സഹായം ലഭിക്കാതിരുന്നതിനാൽ 10 ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ഈ സംഭവം അവരുടെ ജീവിതത്തിലൊരു വഴിത്തിരിവായി.

ക​ത്തു​ക​ള്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട, ന്യൂ ​ജ​ഴ്സി​യി​ലെ തി​യോ​ഡി​ക്ക കാ​ര്‍​പെ​ന്‍റ​ര്‍ എ​ന്ന സ്ത്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ, വൈ​സ്രോ​യി​യ​ട​ക്കം ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ സാ​മ്പത്തി​ക സ​ഹാ​യ​വു​മാ​യി 1883 ജൂ​ണി​ല്‍ അ​വ​ര്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ ക​പ്പ​ലി​റ​ങ്ങി. വി​മ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ഫ് പെ​ന്‍​സി​ല്‍‌​വാ​നി​യ​യി​ല്‍ എ​ന്‍​റോ​ള്‍ ചെ​യ്തു. 1886മാ​ര്‍​ച്ച്‌ 11-ന് ​എം​ഡി ബി​രു​ദം നേ​ടി.

1886-ല്‍ ​ഇ​ന്ത്യ​യി​ല്‍ മ​ട​ങ്ങി എ​ത്തി​യ ആ​ന​ന്ദി​ക്ക് വ​ന്‍​വ​ര​വേ​ല്‍​പ്പ് ല​ഭി​ച്ചു. പി​ന്നീ​ട് കോ​ലാ​പ്പൂ​ര്‍ നാ​ട്ടു രാ​ജ്യ​ത്ത് ആ​ല്‍​ബ​ര്‍​ട്ട് എ​ഡ്വേ​ര്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍ നി​യ​മി​ത​യാ​യി. എ​ന്നാ​ല്‍‌ ത​ന്‍റെ 21-ാം വ​യ​സി​ല്‍ ആ​ന​ന്ദി നി​ര്യാ​ത​യാ​യി

shortlink

Related Articles

Post Your Comments

Related Articles


Back to top button