യുകെ: പലതരം ജ്യൂസുകളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും നല്ല ആരോഗ്യത്തിനുമൊക്കെ ജ്യൂസുകള്‍ വളരെ ഉത്തമമാണ്. എന്നാല്‍ ആരോഗ്യം വര്‍ധിപ്പിക്കാന്‍ വ്യത്യസ്തമായ ഒരു ജ്യൂസുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെയിലെ ഒരു യുവതി. സ്വന്തം പ്ലാസന്റ ആരോഗ്യത്തിന് നല്ലതാണെന്ന് വാദിച്ച് പ്ലാസന്റ ജ്യൂസ് സ്വയം കുടിച്ചും മക്കള്‍ക്കും ഭര്‍ത്താവിനും നല്കി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നാല് യുവതികളുടെ അമ്മ കൂടിായ ജെയ് എന്ന യുവതി.
മക്കള്‍ക്ക് മികച്ച ആരോഗ്യം നേടാന്‍ പ്ലാസന്റ ജ്യൂസാക്കി കുടിക്കുന്നത് നല്ലതാണെന്നാണ് ഇവരുടെ വാദം. നാലാമത്തെ കുട്ടിയുടെ ബാക്കി വന്ന ഭാഗം ഡീഹൈഡ്രേറ്റ് ചെയ്ത് ക്യാപ്സൂള്‍ രൂപത്തിലാക്കി കഴിക്കുകയാണ് ഈ യുവതി. പ്ലാസന്റ ജ്യൂസ് രൂപത്തിലാക്കാന്‍ 30 യൂറോയും ക്യാപസ്യൂളാക്കാന് 150 യൂറോയും ചെലവായെന്നാണ് യുവതി പറയുന്നത്.
കരിക്കിന് വെള്ളവും ബെറിയും ചേര്‍ത്താണ് പ്ലാസന്റ ജ്യൂസാക്കിയത് അതിനാല്‍ രുചിയില്ലായ്മ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇത് ഭക്ഷിച്ച ശേഷം മുലപ്പാല്‍ കൂടിയെന്നും നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ജെയ് പറഞ്ഞു. അതേസമയം തന്റെ ചെയ്തിയെക്കുറിച്ച് പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നും ഭൂരിഭാഗം പേരും തന്നെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു.
Post Your Comments