കൊച്ചി: തുടര്‍ച്ചയായ പത്താം ദിവസവും തലസ്ഥാനത്ത് ഡീസലിന്റെ വില 69.89രൂപയിലെത്തി. ഡീസലിന്റെ വില ഇതാദ്യമായാണ് കേരളത്തില്‍ 70 രൂപയിലേക്ക് എത്തുന്നത്. ദുഖവെള്ളി ദിനത്തില്‍ ഡീസലിന് 52 പൈസയും പെട്രോളിന് 49 പൈസയുമാണ് കൂട്ടിയത്. വെള്ളിയാഴ്ച അര്‍ധരാത്രി ഈ വര്‍ധന പ്രാബല്യത്തില്‍വന്നു. ഇതോടെ പെട്രോളിനും കേരളത്തില്‍ ഏറ്റവും ഉയര്‍ന്നവിലയായി 77.49 രൂപ. 10 ദിവസത്തിനിടെ ഡീസലിന് 1.79 രൂപയും പെട്രോളിന് 1.41 രൂപയുമാണ് കൂട്ടിയത്.
നേരത്തെ 15 ദിവസത്തെ ഇടവേളയില്‍ 30ഉം 50 പൈസ വീതം വര്‍ധിപ്പിച്ച സ്ഥാനത്താണ് വിലനിര്‍ണയം ദിവസേനയാക്കി, കൊള്ളയടിയായി മാറിയത്. മുംബൈയില്‍ പെട്രോള്‍ വില വീണ്ടും കൂടി 81.17 രൂപയിലുമെത്തി. മുംബൈയില്‍ നാലുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവര്‍ധനയാണിത്. അതേസമയം അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു.
27ന് ക്രൂഡിന്റെ വില ബാരലിന് 70.55 ഡോളര്‍വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ 28നും 29നും വില വീണ്ടും കുറഞ്ഞ് 69.55 ഡോളറിലെത്തി. അസംസ്‌കൃത എണ്ണയുടെ വില ഇങ്ങനെ കുറയുമ്പോഴാണ് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ അടക്കം ജനങ്ങളെ കൊള്ളയടിക്കുന്നത്. ഷ്യന്‍ രാജ്യങ്ങളില്‍ത്തന്നെ ഇന്ധന എണ്ണയ്ക്ക് ഏറ്റവും കൂടുതല്‍ വില വാങ്ങുന്ന രാജ്യം ഇന്ത്യയായി മാറി.
Post Your Comments