പെൺകുട്ടികളെ ജില്ലാ ആസ്ഥാനത്തെ ആസ്പത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നാലു യുവാക്കളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ജിം ഉടമ ഖണ്ഡപാറ സ്വദേശി ബി ജീവൻ കുമാർ പാത്ര(27 ) , ട്രെയിനർ ഗോദാവരി സതാപതി (26), കസ്റ്റമേഴ്സായ സഞ്ജിത് സേനാപതി (20), സഞ്ജയ്ത് സേനാപതി (20) സിദ്ധാന്ത് ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
നയാഗഡ് സ്വദേശികളായ രണ്ട് പെൺകുട്ടികളും ഭുവനേശ്വറിൽ നിന്നും നർസിങ്പൂർ നിന്നും ഓരോരുത്തരുമാണ് സംഭവ സ്ഥലത്ത് നിന്നും പിടിയിലായത്. കഴിഞ്ഞ നാലു മാസമായി ജിം നടക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments