അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം. ഉത്തര്‍ പ്രദേശിലെ ത്രിവേണിപുരത്ത് അംബേദ്കര്‍ പ്രതിമയാണ് ഇത്തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായത്. പ്രതിമയുടെ തല വെട്ടി മാറ്റിയിരിക്കുകയാണ്. വെട്ടിമാറ്റിയ തല പ്രതിമയുടെ സമീപത്തു തന്നെ ഉപേക്ഷിച്ചിട്ടുമുണ്ട്.
രാജ്യത്ത് വിവിധയിടങ്ങളില്‍ അംബേദ്ക്കറിന്റെ പ്രതിമകള്‍ക്കെതിരെയും ആക്രമണമുണ്ടായി. പ്രതിമ തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് നിലച്ച ആക്രമണം ഈ സംഭവത്തോടെ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
Post Your Comments