Latest NewsNewsIndia

ഇന്ത്യന്‍ സേനയുടെ ഓള്‍-ഔട്ട് 2വിന്റെ ലക്ഷ്യം ജമ്മൂ കാശ്മീരിലെ കൊടും ഭീകരര്‍

ശ്രീനഗര്‍: ഭീകരര്‍ക്ക് വെല്ലുവിളിയുമായി ഇന്ത്യന്‍ സേന. ഇന്ത്യന്‍ സേനയുടെ ഓള്‍-ഔട്ട് 2വിന്റെ ലക്ഷ്യം ജമ്മൂ കാശ്മീരിലെ 14 കൊടും ഭീകരര്‍. ഇന്ത്യന്‍ സൈന്യത്തിന്റെയും,സിആര്‍പിഎഫ്,ജമ്മു കശ്മീര്‍ പൊലീസ്,ബിഎസ്എഫ്,ഇന്റലിജന്‍സ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെയും സംയുക്ത നീക്കമായാണ് ഓള്‍-ഔട്ട് 2 പ്രാവര്‍ത്തികമാക്കുക.

ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്ന വിവരങ്ങളും ഏകോപിപ്പിച്ചാവും ഓള്‍-ഔട്ട് 2 പദ്ധതി നടപ്പാക്കുകയെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ലഷ്‌കര്‍-ഇ-ത്വയ്ബ,ജെയ്‌ഷെ ഇ-മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ദീന്‍,തെഹ്രീക്-ഉള്‍-മുജാഹിദ്ദീന്‍ എന്നീ സംഘടനയിലെ ഭീകരരെ ലക്ഷ്യമിട്ടാണ് സേനയുടെ പുതിയ ‘ഓപ്പറേഷന്‍’. ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 250 ലധികം ഭീകരരാണ് കശ്മീരില്‍ താവളമാക്കിയിട്ടുള്ളത്.

Also Read : ആശുപത്രിയിൽ ഭീകരര്‍ക്ക് ജോലി നല്‍കിയ സംഭവം: അഹമ്മദ് പട്ടേല്‍ രാജ്യത്തോട് ഉത്തരം പറയണം : ഗുജറാത്ത് മുഖ്യമന്ത്രി

ഇവരില്‍ പ്രധാനികള്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഡിവിഷണല്‍ കമാന്‍ഡര്‍ എന്നറിയപ്പെടുന്ന സീനത്ത്-ഉല്‍-ഇസ്ലാം,ലഷ്‌കര്‍-ഇ-ത്വയ്ബ ജില്ലാ കമാന്‍ഡര്‍ വസീം,ലഷ്‌കര്‍-ഇ-ത്വയ്ബ പുല്‍വാമ ജില്ല കമാന്‍ഡര്‍ ഹുസൈഫാ,ബാരാമുള്ള ജില്ലാ കമാന്‍ഡര്‍ ഉമര്‍ ഭായ്, അനന്ത് നാഗ് കമാന്‍ഡര്‍ ദാദാ ഭായ്, ഹിസ്മുള്‍ മുജാഹിദ്ദീന്‍ ഓപ്പറേഷനല്‍ കമാന്‍ഡര്‍ ബിന്‍ ഖ്വാസിം എന്നീ കൊടും ഭീകരരാണെന്ന് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓള്‍-ഔട്ട് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സേന നടത്തിയ നീക്കത്തില്‍ കൊല്ലപ്പെട്ടത് 23 വിദേശികളടക്കം 39 കൊടും ഭീകരരാണ്. മാത്രമല്ല ജെയ്‌ഷെ മുഹമ്മദിലെ 14 ഭീകരന്മാരെയും, ലഷ്‌കര്‍-ഇ-ത്വയ്ബയിലെ 11, ഹിസ്ബുള്‍ മുജാഹിദീനിലെ 6 ഭീകരന്മാരെയും ഈ നീക്കത്തിലൂടെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button