തിരുവനന്തപുരം: പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാര്‍ മിടുക്കന്‍മാരും, ജനസ്‌നേഹികളുമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെൻ കുമാർ പറയുന്നു. അമിത ജോലി പൊലീസുകാരുടെ സമചിത്തത തെറ്റിച്ചുവെന്നും ജനമൈത്രിപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ പൊലീസുകാരന്റെ കഷ്ടപ്പാട് കൂട്ടുന്നുവെന്നും സെൻ കുമാർ പറഞ്ഞു. ഇത്ര കേസ് പിടിക്കണമെന്ന നിര്‍ദേശവും പ്രശ്‌നമാണ്. ഇത് നിരപരാധികളെ കുടുക്കാന്‍ കാരണമാകും.
തന്റെ കാലത്ത് ഇത് വിലക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിന് ക്രമസമാധാനപാലനവും അന്വേഷണവും നടത്താന്‍ സമയമില്ലാതായി. തലപ്പത്തുള്ളവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാമെന്നല്ലാതെ ഗുണമൊന്നുമില്ലെന്നും സെന്‍കുമാര്‍ തുറന്നടിക്കുന്നു. ക്ഷേമപ്രവര്‍ത്തനത്തിന്റെ പകുതി തുകയെങ്കിലും സ്റ്റേഷന്‍ ജോലിക്ക് നല്‍കിയാല്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് ഒഴിവാകുമെന്നും അദ്ദേഹം പറയുന്നു.
Post Your Comments